മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 15 പോയന്റ് നഷ്ടത്തില്‍ 31140ലും നിഫ്റ്റി 18 പോയന്റ് താഴ്ന്ന് 9599ലുമെത്തി. ബിഎസ്ഇയിലെ 829 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 606 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, വിപ്രോ, ഒഎന്‍ജിസി, മാരുതി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നേട്ടത്തിലും ടിസിഎസ്, ഹിന്‍ഡാല്‍കോ, എല്‍ആന്റ്ടി, എസ്ബിഐ, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.