ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

185

മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു.
സെന്‍സെക്സ് 255.17 പോയന്റ് നേട്ടത്തില്‍ 31311.57ലും നിഫ്റ്റി 69.50 പോയന്റ് ഉയര്‍ന്ന് 9657.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1197 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1468 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ഓട്ടോ, ഇന്‍ഫ്ര, എഫ്‌എംസിജി, പൊതുമേഖല ബാങ്കുകള്‍ എന്നിവയുടെ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്സ്, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടത്തിലും ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS