മുംബൈ: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചത് ഓഹരി സൂചികകള്‍ നേട്ടമാക്കി.സെന്‍സെക്സ് 91.26 പോയന്റ് നേട്ടത്തില്‍ 28334.55ലും നിഫ്റ്റി 31.05 പോയന്റ് ഉയര്‍ന്ന് 8769.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്‌ഇയിലെ 1686 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1158 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.ഒഎന്‍ജിസി, ഗെയില്‍, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവ നേട്ടത്തിലും കോള്‍ ഇന്ത്യ, എംആന്റ്‌എം, എല്‍ആന്റ്ടി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.