സെന്‍സെക്സ് 114 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

177

മുംബൈ: തുടര്‍ച്ചയായി രണ്ടാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്സ് 114.77 പോയന്റ് നഷ്ടത്തില്‍ 28106.21ലും നിഫ്റ്റി 34.40 പോയന്റ് താഴ്ന്ന് 8709.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിസ്‌ഇ മിഡ് ക്യാപ് സൂചിക ഒരുശതമാനത്തോളം നഷ്ടമുണ്ടാക്കി. ഓയില്‍ ആന്റ് ഗ്യാസ് വിഭാഗത്തിലെ ഓഹരികളുടെ പ്രകടനമാണ് സൂചികകളെ വന്‍തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്.ബിഎസ്‌ഇയിലെ 1367 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1513 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.ഗെയില്‍, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, എച്ച്‌ഡിഎഫ്സി തുടങ്ങിയവ നേട്ടത്തിലും സിപ്ല, എന്‍ടിപിസി, എംആന്റ്‌എം, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS

LEAVE A REPLY