മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 112 പോയന്റ് നേട്ടത്തില്‍ 28171ലും നിഫ്റ്റി 37 പോയന്റ് ഉയര്‍ന്ന് 8735ലുമെത്തി. ബിഎസ്‌ഇയിലെ 406 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 90 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടിസി, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ലുപിന്‍, സിപ്ല തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍ നഷ്ടത്തിലുമാണ്.