മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്സ് 21.20 പോയന്റ് ഉയര്‍ന്ന് 28082.30ലും നിഫ്റ്റി 11.20 പോയന്റ് നേട്ടത്തില്‍ 8708.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്‌ഇയിലെ 1710 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1180 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഫോസിസ്, സിപ്ല, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലും റിലയന്‍സ്, അദാനി പോര്‍ട്സ്, എന്‍ടിപിസി, ഭാരതി എയര്‍ടെല്‍, എച്ച്‌ഡിഎഫ്സി തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.