മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചു.സെന്‍സെക്സ് 44 പോയന്റ് നഷ്ടത്തില്‍ 28881ലും നിഫ്റ്റി 13 പോയന്റ് താഴ്ന്ന് 8904ലുമെത്തി. ബിഎസ്‌ഇയിലെ 497 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 263 ഓഹരികള്‍ നഷ്ടത്തിലാണ്ടിസിഎസ് ആറ് ശതമാനം താഴ്ന്നു. ഭേല്‍, ഇന്‍ഫോസിസ്, വിപ്രോ, എന്‍ടിപിസി തുടങ്ങിയവയും നഷ്ടത്തിലാണ്. ഒഎന്‍ജിസി, ഗെയില്‍, ബജാജ് ഓട്ടോ, എച്ച്‌ഡിഎഫ്സി, ഐടിസി തുടങ്ങിയവ നേട്ടത്തിലുമാണ്.രൂപയുടെ മൂല്യത്തില്‍ 11 പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 66.47ആണ് രൂപയുടെ മൂല്യം.