മുംബൈ: ഓഹരി സൂചികകളില്‍ കനത്ത നഷ്ടം. സെന്‍സെക്സ് 439.23 പോയന്റ് നഷ്ടത്തില്‍ 27643.11ലും നിഫ്റ്റി 135.45 പോയന്റ് താഴ്ന്ന് 8573.3ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്‌ഇയിലെ 941 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1921 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.മിഡ് ക്യാപ് സൂചിക 1.5 ശതമാനം താഴെപ്പോയി. ഓട്ടോ, ബാങ്ക്, എഫ്‌എംസിജി, ഫാര്‍മ, ലോഹം എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.
ഇന്‍ഫോസിസ്, ഒഎന്‍ജിസി, മാരുതി, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നേട്ടത്തിലും അദാനി പോര്‍ട്സ്, എച്ച്‌ഡിഎഫ്സി, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവ നഷ്ട്ത്തിലുമാണ് ക്ലോസ് ചെയ്തത്.
യുഎസ് ഫെഡ് റിസര്‍വ് ഡിസംബറില്‍ നിരക്കുകള്‍ കുറച്ചേക്കുമെന്ന സൂചനയാണ് പ്രധാനമായും വിപണിയുടെ കരുത്ത് ചോര്‍ത്തിയത്.ചൈനീസ് കയറ്റുമതിയില്‍ വന്‍ ഇടിവുണ്ടായത് ഏഷ്യന്‍ സൂചികകളെ മൂന്നാഴ്ചയിലെ താഴ്ന്ന നിലവാരത്തില്‍ എത്തിക്കുകയും ചെയ്തു.