മുഹൂര്‍ത്ത വ്യാപാരം : സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

175

മുംബൈ: നേട്ടത്തിലാണ് തുടങ്ങിയതെങ്കിലും നേരിയ നഷ്ടത്തില്‍ സൂചികകള്‍ക്ക് വ്യാപാരം അവസാനിപ്പിക്കേണ്ടിവന്നു.പ്രത്യേക വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 124.49 പോയന്റ് നേട്ടത്തിലെത്തി. നിഫ്റ്റിയാണെങ്കില്‍ 34.35 പോയന്റും ഉയര്‍ന്നു. ഏഴുമണിയോടെ സെന്‍സെക്സിലെ നേട്ടം 34.49 പോയന്റായി ചുരുങ്ങി. നിഫ്റ്റിയില്‍ 0.85ഉം.വ്യാപരത്തിലുടനീളം തണുത്ത പ്രതികരണമായിരുന്നു. 7.20ഓടെ 19.72 പോയന്റ് നഷ്ടത്തിലായി സെന്‍സെക്സ്. നിഫ്റ്റിയിലെ നഷ്ടം 15.55 പോയന്റുമായി.ഒടുവില്‍, സെന്‍സെക് 11.30 പോയന്റ് നഷ്ടത്തില്‍ 27930.21ലും നിഫ്റ്റി 12.30 പോയന്റ് താഴ്ന്ന് 8625.70ലുമാണ് ക്ലോസ് ചെയ്തത്.1951 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 519 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.തിങ്കളാഴ്ച ഓഹരി വിപണിക്ക് അവധിയായിരിക്കും

NO COMMENTS

LEAVE A REPLY