മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 10 പോയന്റ് നേട്ടത്തില്‍ 27940ലും നിഫ്റ്റി 15 പോയന്റ് ഉയര്‍ന്ന് 8641ലുമെത്തി. ബിഎസ്‌ഇയിലെ 492 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 189 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭേല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, ലുപിന്‍, അദാനി പോര്‍ട്സ് തുടങ്ങിയവ മികച്ച നേട്ടത്തിലും ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയവ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യത്തില്‍ എട്ട് പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ 66.71 ആണ് രൂപയുടെ മൂല്യം.