മുംബൈ: സെന്‍സെക്സ് നഷ്ടത്തിലും നിഫ്റ്റി നേരിയ നേട്ടത്തിലും ക്ലോസ് ചെയ്തു. സെന്‍സെക്സ് 53.60 പോയന്റ് താഴ്ന്ന് 27876.61ലും നിഫ്റ്റി 0.55 പോയന്റ് നേട്ടത്തില്‍ 8626.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടെക്, എഫ്‌എംസിജി, ഫാര്‍മ, ബാങ്ക് എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. വേദാന്ത, കെയിന്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, എച്ച്‌ഡിഎഫ്സി, ഭേല്‍, എച്ച്‌സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര, സിപ്ല, ടാറ്റ മോട്ടോഴ്സ്, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.