മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്സ് 156.13 പോയന്റ് നഷ്ടത്തില്‍ 27274.15ലും നിഫ്റ്റി 51.20 പോയന്റ് താഴ്ന്ന് 8433.75ലുമാണ് ക്ലോസ് ചെയ്തത്. ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിലാണ് സൂചികകളില്‍ കാര്യമായ നഷ്ടമുണ്ടായത്.
സെന്‍സെക്സ് 200 പോയന്റോളം താഴ്ന്നു. നവംബര്‍ എട്ടിനാണ് യു.എസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ്. വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ വികസ്വര വിപണികളില്‍നിന്ന് പിന്‍വാങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ബിഎസ്‌ഇയിലെ 698 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2205 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എച്ച്‌സിഎല്‍ ടെക്, ഐടിസി, വിപ്രോ, ആക്സിസ് ബാങ്ക്, ഒഎന്‍ജിസി, ഏഷ്യന്‍ പെയിന്റ്സ്, ടിസിഎസ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലും സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, അദാനി പവര്‍, ലുപിന്‍, സിപ്ല, ഹിന്‍ഡാല്‍കോ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.