സെന്‍സെക്സ് 185 പോയന്റ് നേട്ടത്തില്‍ ക്ലോസ്ചെയ്തു

152

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 184.84 പോയന്റ് നേട്ടത്തില്‍ 27458.99ലും നിഫ്റ്റി 63.30 പോയന്റ് ഉയര്‍ന്ന് 8497.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ മുതലുള്ള നേട്ടം ക്ലോസ് ചെയ്യുന്നതുവരെ നിലനിര്‍ത്താന്‍ സൂചികകള്‍ക്കായി. ബിഎസ്‌ഇയിലെ 1993 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 881 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ലുപിന്‍, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയവ നേട്ടത്തിലും ടിസിഎസ്, എല്‍ആന്റ്ടി, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌ഡിഎഫ്സി തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS

LEAVE A REPLY