സെന്‍സെക്സ് 132 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

203

മുംബൈ: തുടര്‍ച്ചയായി രണ്ടാം ദിവസവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 132.15 പോയന്റ് നേട്ടത്തില്‍ 27591.14ലിലും നിഫ്റ്റി 46.50 പോയന്റ് നേട്ടത്തില്‍ 8543.55 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1377 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1507 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടാറ്റ മോട്ടോഴ്സ്, ഭേല്‍. വേദാന്ത, ഏഷ്യന്‍ പെയിന്റ്സ്, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയവ നേട്ടത്തിലും സണ്‍ ഫാര്‍മ, സിപ്ല, ടാറ്റ സ്റ്റീല്‍, ടാറ്റ പവര്‍, എച്ച്‌സിഎല്‍ ടെക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS

LEAVE A REPLY