മുംബൈ: ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 698.86 പോയന്റ് നഷ്ടത്തില്‍ 26818.82ലും നിഫ്റ്റി 229.45 പോയന്റ് താഴ്ന്ന് 8296.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 492 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2196 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. സെന്‍സെക്സിലെ 30 കമ്ബനികളില്‍ ഭൂരിഭാഗവും നഷ്ടത്തിലായിരുന്നു. ഏഷ്യന്‍ പെയിന്റ്സ്(5%), ടാറ്റ മോട്ടോഴ്സ്(5%),ഐസിഐസിഐ ബാങ്ക് (4.91%) ഹീറോ മോട്ടോര്‍കോര്‍പ്(5.18%) എന്നിങ്ങനെ നഷ്ടത്തിലായിരുന്നു. വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിച്ചതാണ് വിപണിയെ തളര്‍ത്തിയത്. രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായതും വിപണിക്ക് വിനയായി. രാവിലത്തെ വ്യാപാരത്തില്‍ നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുത്തതും വിപണിയെ നഷ്ടത്തിലാഴ്ത്തി.