സെന്‍സെക്സ് 514 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

169

മുംബൈ: ഓഹരി സൂചികകളില്‍ കനത്ത നഷ്ടം തുടരുന്നു. സെന്‍സെക്സ് 514.19 പോയന്റ് നഷ്ടത്തില്‍ 26304.63ലും നിഫ്റ്റി 187.85 പോയന്റ് താഴ്ന്ന് 81.8.45ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 348 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2354 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 500ന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ അസാധുവാക്കിയതിന്‍റെ ആഘാതത്തില്‍നിന്ന് ഇനിയും വിട്ടുമാറാനാകാത്തതാണ് വിപണിക്ക് ആഘാതമായത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായതും യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തിയേക്കുമെന്ന അഭ്യൂഹവും വിപണിയുടെ തളര്‍ച്ചയ്ക്ക് കാരണമായി. എസ്ബിഐ, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ മികച്ച നേട്ടമുണ്ടാക്കി. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്സ്, മാരുതി, എച്ച്‌ഡിഎഫ്സി തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.

NO COMMENTS

LEAVE A REPLY