സെന്‍സെക്സ് 77.38 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

197

മുംബൈ • ഓഹരി വിപണിയില്‍ നഷ്ടം തുടര്‍ക്കഥയാകുന്നു. സെന്‍സെക്സ് 77.38 പോയിന്റ് നഷ്ടത്തില്‍ 26150.24 ലും നിഫ്റ്റി 5.85 പോയിന്റ് നഷ്ടത്തില്‍ 8074.10 ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ആറുമാസത്തിനിടയിലെ താഴ്ന്ന നിലവാരത്തിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. എന്‍ടിപിസി, ഐഷര്‍ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോകോര്‍പ് തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ഏഷ്യന്‍ പെയിന്റ്സ്, ടാറ്റാ സ്റ്റീല്‍, ഗെയ്ല്‍, ഭാരതി ഇന്‍ഫ്രാടെല്‍ തുടങ്ങിയവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

NO COMMENTS

LEAVE A REPLY