മുംബൈ: ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍. സെന്‍സെക്സ് 26 പോയന്റ് താഴ്ന്ന് 26204ലിലും നിഫ്റ്റി 3 പോയന്റ് നഷ്ടത്തില്‍ 8083ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 1046 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 699 ഓഹരികള്‍ നഷ്ടത്തിലുമാണ്.
ലുപിന്‍, സിപ്ല, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി തുടങ്ങിയവ നേട്ടത്തിലും എച്ച്‌ഡിഎഫ്സി, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, ആക്സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.