സെന്‍സെക്സില്‍ 101 പോയന്റ് നേട്ടത്തോടെ തുടക്കം

200

മുംബൈ: ആഗോള വിപണികളിലെ നേട്ടം ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചു. സെന്‍സെക്സ് 101 പോയന്റ് നേട്ടത്തില്‍ 26450ലും നിഫ്റ്റി 36 പോയന്റ് ഉയര്‍ന്ന് 8164ലിലുമെത്തി. ബിഎസ്‌ഇയിലെ 578 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 150 ഓഹരികള്‍ നഷ്ടത്തിലുമാണ്. അദാനി പോര്‍ട്സ്, എച്ച്‌ഡിഎഫ്സി, ഗെയില്‍, എന്‍ടിപിസി, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടത്തിലും ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യത്തില്‍ ഏഴ് പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ 68.14ആണ് രൂപയുടെ മൂല്യം.

NO COMMENTS

LEAVE A REPLY