മുംബൈ: ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 43.66 പോയന്റ് ഉയര്‍ന്ന് 26392.76ലും നിഫ്റ്റി 14.40 പോയന്റ് നേട്ടത്തില്‍ 8143.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1523 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1137 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എച്ച്‌ഡിഎഫ്സി, അദാനി പോര്‍ട്സ്, ഒഎന്‍ജിസി, എസ്ബിഐ, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലും മാരുതി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്സിസ് ബാങ്ക്, ഐടിസി, ലുപിന്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ആഗോള വിപണികള്‍ നേട്ടത്തിലായിരുന്നതിനെതുടര്‍ന്ന് 100 പോയന്റിലേറെ നേട്ടത്തിലാണ് സെന്‍സെക്സില്‍ വ്യാപാരം തുടങ്ങിയത്. ഈ നേട്ടം സൂചികകള്‍ക്ക് പിന്നീട് നിലനിര്‍ത്താനായില്ല.