മുംബൈ: ആര്‍ബിഐയുടെ പണവായ്പ നയം പുറത്തുവരാനിരിക്കെ ഓഹരി സൂചികകളില്‍ നേട്ടം. സെന്‍സെക്സ് 71 പോയന്റ് നേട്ടത്തില്‍ 26464ലിലും നിഫ്റ്റി 25 പോയന്റ് ഉയര്‍ന്ന് 8168ലുമെത്തി. ബിഎസ്‌ഇയിലെ 213 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 30 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബജാജ് ഓട്ടോ, എസ്ബിഐ, അദാനി പോര്‍ട്സ്, മാരുതി, എച്ച്‌ഡിഎഫ്സി തുടങ്ങിയവ നേട്ടത്തിലും സണ്‍ ഫാര്‍മ, ടിസിഎസ്, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവ നഷ്ടത്തിലുമാണ്.
രൂപയുടെ മൂല്യത്തില്‍ നേരിയ നേട്ടമുണ്ടായി. ആറ് പൈസയുടെ നേട്ടത്തില്‍ 67.84 ആയി ഡോളറിനെതിരെ രൂപയുടെ മൂല്യം.