സെന്‍സെക്സ് 457 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

195

മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 457.41 പോയന്റ് നേട്ടത്തില്‍ 26694.28ലും നിഫ്റ്റി 144.80 പോയന്റ് ഉയര്‍ന്ന് 8246.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1791 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 824 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, അദാനി പവര്‍, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലായിരുന്നു. നിരക്ക് കുറയ്ക്കാന്‍ ആര്‍ബിഐ തല്‍ക്കാലം തയ്യാറായില്ലെങ്കിലും അടുത്തതവണ അതിന് സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് വിപണിക്ക് കരുത്തേകിയത്. ആഗോള വിപണികളിലെ നേട്ടവും ആഭ്യന്തര സൂചികള്‍ക്ക് തുണയായി.

NO COMMENTS

LEAVE A REPLY