മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 86 പോയന്റ് നഷ്ടത്തില്‍ 26660ലും നിഫ്റ്റി 36 പോയന്റ് താഴ്ന്ന് 8225ലുമെത്തി. ബിഎസ്‌ഇയിലെ 199 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 99 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐടി ഓഹരികള്‍ സമ്മര്‍ദത്തിലാണ്. ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ എന്നിവ നഷ്ടത്തിലാണ്. ആക്സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയവും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഒഎന്‍ജിസി, എസ്ബിഐ, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌ഡിഎഫ്സി എന്നിവ നേട്ടത്തിലുമാണ്.