ഇന്ത്യന്‍ ഓഹരിവിപണിയില്‍ തകര്‍ച്ച

175

മുംബൈ• ഇന്ത്യന്‍ ഓഹരിവിപണിയില്‍ തകര്‍ച്ച. സെന്‍സെക്സ് 232 പോയിന്റ് താഴ്ന്ന് 26515ലും, ദേശിയസൂചികയായ നിഫ്റ്റി 91 പൊയിന്റ് താഴ്ന്ന് 8171 ലും വ്യാപാരം അവസാനിപ്പിച്ചു. ഏഷ്യന്‍ മാര്‍ക്കറ്റിലുണ്ടായ ഇടിവ് ഇന്ത്യന്‍ വിപണിയേയും ബാധിച്ചതാണ് തകര്‍ച്ചയ്ക്കു കാരണം. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നടത്താനിരിക്കുന്ന നയ അവലോകനത്തോടുള്ള ആശങ്കയും, ജിഎസ്ടി ബില്ലില്‍ കാലതാമസം നേരിട്ടേക്കുമെന്ന സൂചനയും വിപണിക്ക് തിരിച്ചടിയായെന്ന് വിലയിരുത്തലുണ്ട്. ഒഎന്‍ജിസി, ടിസിഎസ്, സണ്‍ ഫാര്‍മ്മ തുടങ്ങിയ ചുരുക്കം കമ്ബനികള്‍ നേട്ടത്തിലും ആക്സിസ് ബാങ്ക്, ബിപിസിഎല്‍ തുടങ്ങിയ കമ്ബനികള്‍ നഷ്ടത്തിലും വ്യാപാരം നിര്‍ത്തി. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തില്‍ നേരിയ ഇടിവുണ്ടായി.

NO COMMENTS

LEAVE A REPLY