മുംബൈ: യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തുമോയെന്ന് കാത്തിരിക്കുകയാണ് നിക്ഷേപകര്‍. ഫെഡ് റിസര്‍വിന്റെ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യോഗം ഇന്ന് തുടങ്ങും. അതുകൊണ്ടുതന്നെ ഓഹരി വിപണിയില്‍ തണുപ്പന്‍ പ്രതികരണമാണ്. സെന്‍സെക്സ് 26 പോയന്റ് നേട്ടത്തില്‍ 26541ലും നിഫ്റ്റി നാല് പോയന്റ് ഉയര്‍ന്ന് 8174ലുമാണ് വ്യാപാരം തുടങ്ങിയത്.
ബിഎസ്‌ഇയിലെ 453 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 250 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി തുടങ്ങിയവ നേട്ടത്തിലും ഭേല്‍, സണ്‍ ഫാര്‍മ, എംആന്റ്‌എം, ഐസിഐസിഐ, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയവ നഷ്ടത്തിലുമാണ്.