ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍

207

മുംബൈ: നേരിയ നേട്ടത്തോടെയാണ് ഓഹരി വിപണിയില്‍ വ്യാപാരം തുടങ്ങിയതെങ്കിലും താമസിയാതെ നഷ്ടത്തിലായി.
സെന്‍സെക്സ് 40 പോയന്റ് താഴ്ന്ന് 26657ലും നിഫ്റ്റി 20 പോയന്റ് നഷ്ടത്തില്‍ 8201ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 880 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 690 ഓഹരികള്‍ നഷ്ടത്തിലുമാണ്. സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, റിലയന്‍സ്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയവ നേട്ടത്തിലും ടാറ്റ മോട്ടോഴ്സ്, വേദാന്ത, എച്ച്‌ഡിഎഫ്സി, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY