മുംബൈ: കനത്ത തകര്‍ച്ചയെതുടര്‍ന്നുള്ള രണ്ടാംദിനവും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 40.66 പോയന്റ് നേട്ടത്തില്‍ 28,412.89ലും നിഫ്റ്റി 15.95 പോയന്റ് ഉയര്‍ന്ന് 8742.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1460 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1258 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, ഓട്ടോ എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് കനത്ത സമ്മര്‍ദത്തിലായത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്‌ഡിഎഫ്സി, എച്ച്‌ഡിഎഫ്സി ബാങ്ക്, ഐടിസി തുടങ്ങിയവ നേട്ടത്തിലും ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.