മുംബൈ: തുടര്‍ച്ചയായി അഞ്ചാമത്തെ വ്യാപര ദിനത്തിലും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 66.72 പോയന്റ് താഴ്ന്ന് 26307.98ലും നിഫ്റ്റി 21.95 പോയന്റ് നഷ്ടത്തില്‍ 8082.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്ക്, ഓയില്‍, ഫാര്‍മ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ബിഎസ്‌ഇയിലെ 850 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1756 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടിസിഎസ്, ഐടിസി, വിപ്രോ, ഇന്‍ഫോസിസ്, എല്‍ആന്റ്ടി, ടാറ്റ മോട്ടോഴ്സ്, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയവ നേട്ടത്തിലും എസ്ബിഐ, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ലുപിന്‍, എഷ്യന്‍ പെയിന്റ്സ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.