സെന്‍സെക്സ് 111 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

202

മുംബൈ: നാല് ദിവസം തുടര്‍ച്ചയായി നേട്ടത്തിലായിരുന്നു സൂചികകള്‍ ഒടുവില്‍ വില്പന സമ്മര്‍ദംമൂലം നഷ്ടത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്സ് 111.30 പോയന്റ് നഷ്ടത്തില്‍ 28523.20ലും നിഫ്റ്റി 32.50 പോയന്റ് താഴ്ന്ന് 8775.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.യു.എസ് ഫെഡ് റിസര്‍വ്, ബാങ്ക് ഓഫ് ജപ്പാന്‍ എന്നിവയുടെ വരാനിരിക്കുന്ന യോഗങ്ങളാണ് വിപണിമുന്നില്‍ കാണുന്നത്.എഫ്‌എംസിജി, ഓട്ടോ, ഇന്‍ഫ്ര, ഐടി വിഭാഗങ്ങളിലെ ഓഹരികളാണ് സമ്മര്‍ദം നേരിട്ടത്.നോര്‍ത്ത് അമേരിക്കയില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കാറുകള്‍ തിരിച്ചുവിളിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നതിനെതുടര്‍ന്ന് ടാറ്റ മോട്ടോഴ്സിന്റെ ഒാഹരിവില ഒരുശതമാനത്തോളം താഴ്ന്നു.ഇന്‍ഫോസിസ്, അദാനി പോര്‍ട്സ്, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയവയും നഷ്ടത്തിലായിരുന്നു.ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍. ഹിന്‍ഡാല്‍കോ, സിപ്ല, മാരുതി, വിപ്രോ തുടങ്ങിയവ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS

LEAVE A REPLY