മുംബൈ: തുടര്‍ച്ചായ എട്ട് വ്യാപര ദിനങ്ങളിലെ നഷ്ടത്തിനുശേഷം ഓഹരി സൂചികള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 61.10 പോയന്റ് നേട്ടത്തില്‍ 26040.70ലും നിഫ്റ്റി 6.65 പോയന്റ് ഉയര്‍ന്ന് 7985.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1331 കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1215 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. സിപ്ല, സണ്‍ ഫാര്‍മ, മാരുതി, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയവ നേട്ടത്തിലും എച്ച്‌സിഎല്‍ ടെക്, ആക്സിസ് ബാങ്ക്, ഐടിസി, ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.