മുംബൈ: നഷ്ടത്തിന്റെ ഒരാഴ്ച പിന്നിട്ട് ഓഹരി സൂചികകള്‍ നേട്ടത്തില്‍. സെന്‍സെക്സ് 55 പോയന്റ് നേട്ടത്തില്‍ 26269ലിലും നിഫ്റ്റി 19 പോയന്റ് ഉയര്‍ന്ന് 8052ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 1276 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 374 ഓഹരികള്‍ നഷ്ടത്തിലുമാണ്. വിപ്രോ, ലുപിന്‍, മാരുതി, ഡോ.റെഡ്ഡീസ് ലാബ്, ഭേല്‍, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, ആക്സിസ് ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, എല്‍ആന്റ്ടി, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.