ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

227

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 188 പോയന്റ് നേട്ടത്തില്‍ 26555ലും നിഫ്റ്റി 56 പോയന്റ് ഉയര്‍ന്ന് 8160ലുമെത്തി. ബിഎസ്‌ഇയിലെ 1266 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 271 ഓഹരികള്‍ നഷ്ടത്തിലുമാണ്.
നോട്ട് അസാധുവാക്കിയതിനുശേഷം 50 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് കാതോര്‍ക്കുകയാണ് ഓഹരി നിക്ഷേപകര്‍. സിപ്ല, ഒഎന്‍ജിസി, മാരുതി, ആക്സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയവ നേട്ടത്തിലും എച്ച്‌ഡിഎഫ്സി, വിപ്രോ, ഭാരതി എയര്‍ടെല്‍, ഇന്‍ഫോസിസ്, റിലയന്‍സ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

NO COMMENTS

LEAVE A REPLY