മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും വൈകാതെ നഷ്ടത്തിലായി. സെന്‍സെക്സ് 140 പോയന്റ് നഷ്ടത്തില്‍ 26485ലും നിഫ്റ്റി 43 പോയന്റ് താഴ്ന്ന് 8142ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 898 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 549 ഓഹരികള്‍ നഷ്ടത്തിലുമാണ്. എന്‍ടിപിസി, ഡോ.റെഡ്ഡീസ് ലാബ്, കോള്‍ ഇന്ത്യ, വിപ്രോ, ഭേല്‍ തുടങ്ങിയവ നേട്ടത്തിലും എസ്ബിഐ, എച്ച്ഡിഎഫ്സി, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നഷ്ടത്തിലുമാണ്.