മുംബൈ: പുതുവര്‍ഷത്തിലെ ആദ്യ വ്യാപാര ദിനത്തില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 31.01 പോയന്റ് നഷ്ടത്തില്‍ 26595.45ലും നിഫ്റ്റി 6.30 പോയന്റ് താഴ്ന്ന് 8179.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, മിഡ് ക്യാപ്, സ്മോള്‍ ക്യാപ് ഓഹരികള്‍ നേട്ടത്തിലായിരുന്നു. ബിഎസ്‌ഇയിലെ 1917 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 800 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, മാരുതി, വേദാന്ത, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടത്തിലും എച്ച്‌ഡിഎഫ്സി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, എച്ച്‌ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, വിപ്രോ, സിപ്ല തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.