മുംബൈ: നഷ്ടത്തിലായിരുന്ന സൂചികകള്‍ ഒടുവില്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 47.79 പോയന്റ് നേട്ടത്തില്‍ 26643.24ലിലും നിഫ്റ്റി 12.75 പോയന്റ് ഉയര്‍ന്ന് 8192.25ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1800 ഓഹരികള്‍ നേട്ടത്തിലും 953 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. കോള്‍ ഇന്ത്യ, ഭേല്‍, ആക്സിസ് ബാങ്ക്, ഗെയില്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, വിപ്രോ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.