ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

180

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 39 പോയന്റ് നേട്ടത്തില്‍ 26682ലും നിഫ്റ്റി 15 പോയന്റ് ഉയര്‍ന്ന് 8207ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 1071 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 291 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്സ്, ഇന്‍ഫോസിസ്, കോള്‍ ഇന്ത്യ, എല്‍ആന്റ്ടി, മാരുതി തുടങ്ങിയവ നേട്ടത്തിലും എച്ച്‌ഡിഎഫ്സി, ഭാരതി, ഐടിസി, ലുപിന്‍, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യത്തില്‍ നേരിയ നേട്ടമുണ്ടായി. ഡോളറിനെതിരെ 68.29 ആണ് രൂപയുടെ മൂല്യം.

NO COMMENTS

LEAVE A REPLY