മുംബൈ: കഴിഞ്ഞയാഴ്ചയിലെ നേട്ടം സൂചികകള്‍ക്ക് നിലനിര്‍ത്താനായില്ല. തുടര്‍ച്ചയായി മൂന്നമാത്തെ ദിനത്തിലും സൂചികകള്‍ നഷ്ടത്തിലാണ് വ്യപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 10.11 പോയന്റ് നഷ്ടത്തില്‍ 26633.13ലും നിഫ്റ്റി 1.75 പോയന്റ് താഴ്ന്ന് 8190.50ലുമാണ് ക്ലോസ് ചെയ്തത്. അതേസമയം, സ്മോള്‍ ക്യാപ് സൂചിക നേട്ടത്തിലായിരുന്നു. ബിഎസ്‌ഇയിലെ 1624 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1163 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, സിപ്ല തുടങ്ങിയവ നഷ്ടത്തിലും ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക്, ഭേല്‍, വിപ്രോ തുടങ്ങിയവ നേട്ടത്തിലുമായിരുന്നു.