മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 91 പോയന്റ് നേട്ടത്തില്‍ 26969ലും നിഫ്റ്റി 24 പോയന്റ് ഉയര്‍ന്ന് 8298ലുമെത്തി. ബിഎസ്‌ഇയിലെ 989 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 312 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്സ്, ഗെയില്‍, എന്‍ടിപിസി തുടങ്ങിയവ നേട്ടത്തിലും ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.