സെന്‍സെക്സില്‍ 93 പോയന്റ് നേട്ടത്തോടെ തുടക്കം

272

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 93 പോയന്റ് നേട്ടത്തില്‍ 26852ലും നിഫ്റ്റി 15 പോയന്റ് ഉയര്‍ന്ന് 8259ലുമെത്തി. ബിഎസ്‌ഇയിലെ 300 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 97 ഓഹരികള്‍ നഷ്ടത്തിലുമാണ്. ആക്സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, എച്ച്‌ഡിഎഫ്സി, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ ടെല്‍, ടിസിഎസ്, ഗെയില്‍, ലുപിന്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.
രൂപയുടെ മൂല്യത്തില്‍ 21 പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 68.17ആയി രൂപയുടെ മൂല്യം.

NO COMMENTS

LEAVE A REPLY