മുംബൈ: നേട്ടത്തിലായിരുന്ന സൂചികകള്‍ ഒടുവില്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സ് 32.68 പോയന്റ് നഷ്ടത്തില്‍ 26726.55ലും നിഫ്റ്റി 8.70 പോയന്റ് ഉയര്‍ന്ന് 8235.10ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇയിലെ 1567 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1253 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എച്ച്‌സിഎല്‍ ടെക്, ഐടിസി, ഭേല്‍, മാരുതി, ടാറ്റ മോട്ടോഴ്സ്, വേദാന്ത, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്സ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ലുപിന്‍, സണ്‍ ഫാര്‍മ തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.