മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 105 പോയന്റ് ഉയര്‍ന്ന് 26831ലും നിഫ്റ്റി 32 പോയന്റ് നേട്ടത്തില്‍ 8268ലുമെത്തി. ബിഎസ്‌ഇയിലെ 601 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 154 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്സ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലും ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.
രൂപയുടെ മൂല്യത്തില്‍ 13 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ 68.08ആയി രൂപയുടെ മൂല്യം.