ധനമന്ത്രി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചെങ്കിലും സെന്‍സെക്‌സ് 176 പോയന്റ് നഷ്ടത്തില്‍.

148

മുംബൈ: ധനമന്ത്രി ശനിയാഴ്ച സാമ്പത്തിക പാക്കേജ് വീണ്ടും പ്രഖ്യാപിച്ചെങ്കിലും അതിന്റെ പ്രതിഫലനം വിപണിയിലുണ്ടായില്ല.സെന്‍സെക്‌സ് 176 പോയന്റ് നഷ്ടത്തില്‍ 37,208ലും നിഫ്റ്റി 61 പോയന്റ് താഴ്ന്ന് 11,015ലുമാണ് വ്യാപാരം തുടങ്ങിയത്.

എഫ്‌എംസിജി, ഐടി വിഭാഗങ്ങളിലെ ഓഹരികളൊഴികെ മറ്റെല്ലാ സെക്ടറുകളും നഷ്ടത്തിലാണ്. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ബിപിസിഎല്‍, ഐഒസി, എച്ച്‌പിസിഎല്‍, ഏഷ്യന്‍ പെയിന്റ്‌സ്, യെസ് ബാങ്ക്, റിലയന്‍സ്, യുപിഎല്‍, ടാറ്റ മോട്ടോഴ്‌സ്, എല്‍ആന്റ്ടി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.ഇന്ത്യബുള്‍സ് ഹൗസിങ്, ഹഡ്‌കോ, ബിഇഎല്‍, ഒഎന്‍ജിസി, ഗെയില്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ബിഎസ്‌ഇയിലെ 502 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 332 ഓഹരികള്‍ നേട്ടത്തിലുമാണ്. 63 ഓഹരികളുടെ വിലക്ക് മാറ്റമില്ല.

NO COMMENTS