കൊല്ലം • വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നു മാറ്റണമെന്ന ജേക്കബ് തോമസിന്‍റെ ആവശ്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഇ.പി ജയരാജനെതിരായ സംഘടനാ നടപടി കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും തിരുവനന്തപുരത്തു നിന്നു ആലപ്പുഴയിലേക്കുള്ള യാത്രാമധ്യേ യച്ചൂരി വ്യക്തമാക്കി. ആലപ്പുഴയില്‍ പുന്നപ്രവയലാര്‍ വാരാചരണത്തിന്റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കാനാണ് യച്ചൂരി കേരളത്തിലെത്തിയത്. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തിയിരുന്നു.