ന്യൂഡല്‍ഹി • പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലെ റോഡിന്‍റെ പേരുമാറ്റി. സെവന്‍ റേസ് കോഴ്സ് മാര്‍ഗ് എന്ന പേര് സെവന്‍ ലോക് കല്യാണ്‍ മാര്‍ഗ് എന്നാണ് മാറ്റിയത്. റെയ്സ് കോഴ്സ് എന്ന പേര് ഇന്ത്യന്‍ സംസ്കാരത്തിനു യോജിച്ചതല്ലെന്നു ചൂണ്ടിക്കാട്ടി ബിജെപി എംപി മീനാക്ഷി ലേഖിയാണ് ഇൗ ആവശ്യമുന്നയിച്ചത്. പേരുമാറ്റണമെന്ന് ആവശ്യപ്പെട്ടു ലേഖി കേന്ദ്ര സര്‍ക്കാരിനു കത്തെഴുതുകയും ചെയ്തിരുന്നു.