ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഏഴുവയസുകാരന്‍ മരിച്ചു.

254

തൊടുപുഴ : തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഏഴുവയസുകാരന്‍ മരിച്ചു. 11 :35 ന് കുട്ടിയുടെ മരണം സ്ഥിരീകരിച്ചു.മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി കോലഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ തലച്ചോര്‍ ഇളകിയിരുന്നു.

കഴിഞ്ഞ ഒമ്ബത് ദിവസമായി കുട്ടി മരണത്തോട് മല്ലടിക്കുകയായിരുന്നു. കുട്ടിയുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരുന്നു. തുടര്‍ന്ന് ട്യൂബിലെ ഭക്ഷണം നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ പിതാവ് ബിജുവിന്റെ വീട്ടിലായിരിക്കും സംസ്ക്കാരം നടത്തുക.

NO COMMENTS