കാസറഗോഡ് : ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഭരണഘടനയുടെ എഴുപതാം വാര്‍ഷീക ദിനമായ (ഇന്ന്) നവംബര്‍ 26 ന് വൈകുന്നേരം ആറ് മണിക്ക് കളക്ട്രേറ്റ് പരിസരത്ത് എഴുപത് ചിരാതുകള്‍ തെളിയിക്കും. വൈകീട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ ജീവനക്കാരും പൊതുജന ങ്ങളും പങ്കെടുക്കും.
ഇന്ത്യയുടെ ഭൂപടത്തിന്റെ ചിത്രത്തില്‍ നിറഞ്ഞ് തെളിയുന്ന ചിരാതുകള്‍ കളക്ട്രേറ്റ് പരിസരത്ത് വേറിട്ട കാഴ്ചയാകും