തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തില്‍ പ്രതിഷേധിച്ച് നാളെ എസ്.എഫ്.ഐയുടെ ബീഫ് ഫെസ്റ്റിവല്‍. സംസ്ഥാനത്തെ 210 ഏരിയ കേന്ദ്രങ്ങളില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തും. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസും സംസ്ഥാന സെക്രട്ടറി എം. വിജിനും ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫാസിസത്തിന് മുന്നില്‍ തല കുനിക്കുന്നതല്ല ജനാധിപത്യം, ഫാസിസ്റ്റ് നരിയെ അതിന്റെ മടയില്‍ ചെന്ന് പോരിന് വിളിക്കുന്നതാണ് ജനാധിപത്യമെന്നും ജെയ്ക്ക് പറഞ്ഞു.