കൊല്ലം: കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി പത്താം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് കൊല്ലം ട്രിനിറ്റി സ്കൂളിനു മുന്നില്‍ എസ് എഫ് ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിവീശുകയും പ്രതിഷേധക്കാര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. നിരവധിപേര്‍ക്ക് പരുക്കേറ്റു. സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരിയാണ് മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. അധ്യാപികമാര്‍ ശകാരിച്ചതിനെ തുടര്‍ന്ന് മനംനൊന്താണ് ഗൗരി മൂന്നാംനിലയില്‍നിന്ന് ചാടിയതെന്ന അച്ഛന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.