സിഎംഎസ് കോളജില്‍ എസ്.എഫ്.ഐ-കെ. എസ്. യു സംഘര്‍ഷം. എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. അഞ്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും മൂന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ജില്ലാ ആശുപത്രിയിലും സംഘര്‍ഷമുണ്ടായി.
ഇന്നലെ വൈകിട്ട് ആരംഭിച്ച സംഘര്‍ഷം രാത്രി 9.15 ഓടെ ജനറല്‍ ആശുപത്രിക്ക് മുന്നിലേക്കും നീളുകയാ യിരുന്നു. സിഎംഎസ് കോളജിനു മുന്നിലെ റോഡിലാണ് വൈകിട്ടോടെ ആദ്യം സംഘര്‍ഷമുണ്ടാ യത്. മൂന്നരയോടെ തുടങ്ങിയ ബഹളം ആറുവരെ നീണ്ടു. ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ വാക്കേറ്റം ഉന്തിലും തള്ളിലും കലാശിക്കുകയാ യിരുന്നു.
വൈകിട്ടുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റവരെ ജനറലാശുപത്രിയില്‍ പ്രവേശിപ്പിക്കാൻ എത്തിയതിനേ ത്തുടര്‍ന്നാണ് ഇവിടെയും വാക്കേറ്റവും സംഘര്‍ഷവു മുണ്ടായത്.
സിഎംഎസ് കോളജിലെ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കണ്ടാലറിയാവുന്ന എസ്‌എഫ്‌ഐ, കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. പൊലീസ് സംഘം സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്.
കോളജിനുള്ളില്‍ കലാപരിപാടികള്‍ സംഘടിപ്പിക്കുന്ന തുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.