കൊച്ചി: നിയമവിരുദ്ധ പാഠഭാഗത്തിന്റെ പേരില്‍ പൊലീസ് കേസെടുത്ത കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ മതവിദ്വേഷം കുത്തിനിറയ്ക്കുന്ന പാഠഭാഗങ്ങള്‍ പിന്‍വലിക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടു. കൊച്ചി പീസ് സ്‌കൂളില്‍ മതേതരസ്വഭാവമില്ലാത്ത സിലബസ് പഠിപ്പിക്കുന്നതന്റെ പേരില്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടുളള രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പാഠഭാഗമാണ് തെളിവായി പൊലീസ് എടുത്തിരിക്കുന്നത്. കുട്ടികളുടെ മനസ്സില്‍ മതതീവ്രവാദം കുത്തിവെക്കാനുളള സ്‌കൂള്‍ മാനേജ്‌മെന്റിനറെ ശ്രമം അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി.വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളിലെ കായികമത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് ഉള്‍പ്പെടെയുളള പിന്തിരിപ്പന്‍ നിലപാട് അംഗീകരിക്കാനാകില്ല.മതേതരജനാധിപത്യസ്വഭാവമില്ലാത്ത പാഠഭാഗങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് പ്രകടനം നടത്തി.
സ്‌കൂള്‍ ഗേറ്റില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു.മാനേജ്‌മെന്റ് അധികൃതരുമായി കൂടിക്കാഴ്ച നടത്താനുളളള എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ശ്രമം നടന്നില്ല.വിവാദമായ പാഠഭാഗം രണ്ട് വര്‍ഷമായി തങ്ങള്‍ പഠിപ്പിക്കുന്നില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.